Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Train Attack

ചലനശേഷി തിരിച്ചു കിട്ടിയിട്ടില്ല, ആരോഗ്യനില ഗുരുതരം; ശ്രീക്കുട്ടിയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: വര്‍ക്കലയില്‍ അക്രമി ട്രെയിനില്‍ നിന്നും തള്ളിയിട്ട ശ്രീക്കുട്ടിയെ തുടര്‍ ചികിത്സയ്ക്കായി കൊച്ചിയിലെ സൗകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതിക്രമം നടന്ന് ഒന്നര മാസമായിട്ടും പെണ്‍കുട്ടി ബോധം വീണ്ടെടുത്തിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു യുവതി. ഭക്ഷണം ട്യൂബ് വഴിയാണ് നല്‍കുന്നത്. ഇതുവരെ ചലനശേഷി തിരിച്ചു കിട്ടിയിട്ടില്ല.

കണ്ണു തുറന്നാലും ഇതുവരെ സംസാരിക്കാനോ പ്രതികരിക്കാനോ യുവതിക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തെ തുടര്‍ന്നാണ് ബന്ധുക്കളുടെ ആവശ്യപ്രകാരം യുവതിയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. എല്ലാ സംവിധാനങ്ങളും ഉള്ള ആംബുലന്‍സിലാണ് യുവതിയെ കൊച്ചിയിലേക്ക് കൊണ്ടുപോയത് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

കേരള എക്‌സ്പ്രസില്‍ നിന്നാണ് പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയെ സുരേഷ് കുമാര്‍ ചവിട്ടി തള്ളിയിട്ടത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രതി ശ്രീക്കുട്ടിയെ തള്ളിയിട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചനയെയും പ്രതി തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും സാക്ഷിയായ ശങ്കര്‍ രക്ഷിക്കുകയായിരുന്നു.

Latest News

Up